Pages

Subscribe:

15/11/2013

കണ്ണാടിയിൽ നോക്കിവായിക്കാൻ അക്ഷരങ്ങളുമായി കൊച്ചുമിടുക്കൻ .

2013-നവം.15 
                    തന്റെ  സഹപാഠികളുടെയും അധ്യാപികയുടെയും രക്ഷിതാക്കളുടെയും പേര് കണ്ണാടി നോക്കി വായിക്കാവുന്ന അക്ഷരങ്ങളിൽ വളരെ വേഗത്തിൽ എഴുതാൻ കഴിയുന്ന കൊച്ചുമിടുക്കൻ കൂളിയാട്  ഗവ.യു.പി.സ്കൂളിലെ രണ്ടാം ക്ലാസ്സുകാരൻ വി.വി.ദിൽജിത്തിന്റെ പ്രകടനം  അധ്യാപകരേയും സഹപാഠികളെയും അതിശയിപ്പിക്കുകയാണ് .സാധാരണ അക്ഷരങ്ങൾ എഴുതുന്ന അതേ വേഗത്തിൽ തന്നെ കണ്ണാടിയിൽ നോക്കി വായിക്കാവുന്ന അക്ഷരങ്ങൾ എഴുതാൻ 7 വയസുള്ള ദിൽജിത്തിനു കഴിയുന്നു.കയ്യൂർ -ചീമേനി പഞ്ചായത്തിലെ പെരിങ്ങാരയിലെ രഞ്ജിത്തിന്റെയും അശ്വതിയുടെയും മകനാണ് ക്ലാസ്സിൽ പഠനത്തിൽ മികവു പ്രകടിപ്പിക്കുന്ന ദിൽജിത്ത് .